കോഴിക്കോട് ടിപ്പറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; പരിക്കേറ്റ വാന്‍ ഡ്രൈവർ മരിച്ചു

Web Desk   | stockphoto
Published : May 02, 2020, 12:34 PM IST
കോഴിക്കോട് ടിപ്പറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; പരിക്കേറ്റ വാന്‍ ഡ്രൈവർ മരിച്ചു

Synopsis

വയനാട്ടിൽ നിന്നും വാഴക്കുല കയറ്റി വരികയായിരുന്ന പിക്കപ്പ്  വാനില്‍ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. 

കോഴിക്കോട്:  ദേശീയ പാതയിൽ മലപ്പുറത്തിന് സമീപമുണ്ടായ വാഹന അപകടത്തിൽ പിക്കപ്പ് വാന്‍ ഡ്രൈവർ മരിച്ചു. കോഴിക്കോട് മാത്തോട്ടം അസീസിയ്യയിൽ പുതിയ പാലം പരേതനായ കുഞ്ഞിതീന്‍റെ  മകൻ താഴത്തേരി അബ്ദുൾ അസീസ് (63) ആണ് മരണപ്പെട്ടത്. 

ഇന്നലെ വൈകീട്ടായിരുന്നു അപകടം. വയനാട്ടിൽ നിന്നും വാഴക്കുല കയറ്റി വരികയായിരുന്ന പിക്കപ്പ്  വാനില്‍ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന  ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ അബ്ദുള്‍ അസീസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: മുല്ല വീട്ടിൽ ആയിശ. മക്കൾ: നജുമുദ്ദീൻ, ഫാത്തിമ നസറിയ്യ, റാഷിദ മറിയം. മരുമക്കൾ: റഫീഖ്, ഹാരിസ് അലി, ലുബ്ന ഇർഫാൻ 

PREV
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം