തൊഴിലുറപ്പ് ജോലിക്കിടെ നെഞ്ചുവേദന; ചികിത്സയിലായിരുന്ന മധ്യവയസ്കന്‍ മരിച്ചു

Published : Dec 07, 2019, 09:17 PM IST
തൊഴിലുറപ്പ് ജോലിക്കിടെ നെഞ്ചുവേദന; ചികിത്സയിലായിരുന്ന മധ്യവയസ്കന്‍ മരിച്ചു

Synopsis

തൊഴിലുറപ്പ് ജോലിക്കിടെ നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മധ്യവയസ്കന്‍ മരിച്ചു. 

മണ്ണഞ്ചേരി: തൊഴിലുറപ്പ് ജോലിക്കിടെ നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മധ്യവയസ്കന്‍ മരിച്ചു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 3-ാമം വാർഡ് വെളിയിൽ പുരുഷോത്തമൻ (പുരുഷൻ -66 ) ആണ് മരിച്ചത്. വെള്ളിയാഴ്ച നാല് മണിയോടെ തൊഴിലുറപ്പ് ജോലിക്കിടെ നെഞ്ചുവേദനയെ തുടർന്ന് പണി ഇടയ്ക്ക് വച്ച് നിർത്തി വീട്ടിൽ വന്ന പുരുഷോത്തമനെ വീട്ടുകാർ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്കാണ് മരിച്ചത്. മരംവെട്ട് തൊഴിലാളിയായിരുന്ന പുരുഷോത്തമൻ കഴിഞ്ഞ 10 വർഷത്തിലേറെയായി തൊഴിലുറപ്പ് തൊഴിലാളിയായിരിന്നു. മൂന്നാം വാർഡിൽ തന്നെ തീറ്റപ്പുൽ വെച്ച് പിടിപ്പിക്കുന്ന പണി ചെയ്യുന്നതിനിടയിലായിരിന്നു നെഞ്ചുവേദന അനുഭവപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാസങ്ങളായി ഭാര്യാഭർത്താക്കന്മാരെപ്പോലെ താമസം, പെൺസുഹൃത്തിനെ മർദിച്ച് അവശയാക്കി 'തോക്ക് ഷാജി'; നാൽപ്പതിലധികം കേസുകളിലെ പ്രതി അറസ്റ്റിൽ
കട്ടര്‍ ഉപയോഗിച്ചുള്ള പരിചയക്കുറവ് കുടുക്കി, പുതുക്കാട് എടിഎം കവർച്ചാശ്രമ കേസിൽ പിടിയിലായി 30കാരൻ, നടന്നത് ആറ് സംഘങ്ങളായി പഴുതടച്ച അന്വേഷണം