Pressure cooker explosion : ഇടുക്കിയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

Published : Apr 24, 2022, 05:10 PM ISTUpdated : Apr 24, 2022, 06:55 PM IST
Pressure cooker explosion : ഇടുക്കിയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

Synopsis

രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുക്കറിൻ്റെ അടപ്പ് ശക്തിയാൽ തെറിച്ചു വന്ന് ഷിബുവിൻ്റെ തലയിൽ കൊള്ളുകയായിരുന്നു. 

ഇടുക്കി: ഇടുക്കി കട്ടപ്പനക്ക് സമീപം പൂവേഴ്‌സ് മൗണ്ടിൽ പ്രഷർ കുക്കർ പൊട്ടി തെറിച്ച് പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. പൂവേഴ്സ് മൗണ്ട് സ്വദേശി ഷിബു ദാനിയേൽ (39) ആണ് മരിച്ചത്. 

ഭാര്യ ഗർഭിണിയായതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടുക്കള ജോലികൾ ഷിബു ആണ് ചെയ്തിരുന്നത്. രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുക്കറിൻ്റെ അടപ്പ് ശക്തിയാൽ തെറിച്ചു വന്ന് ഷിബുവിൻ്റെ തലയിൽ കൊള്ളുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഭാര്യ നോക്കിയപ്പോഴാണ് ഷിബു പരുക്കേറ്റ് കിടക്കുന്നതു കണ്ടത്. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. 

പിറന്നാൾ ആഘോഷത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി; ചികിത്സയിലായിരുന്ന യുവാവും പെൺകുട്ടിയും മരിച്ചു

പാലക്കാട് കൊല്ലങ്കോട് വീടിനുള്ളിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവാവും പെൺകുട്ടിയും മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു മരണം. പിറന്നാൾ ആഘോഷമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ തീകൊളുത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയാകാത്തതിനാൽ ചില എതിർപ്പുകൾ ഉണ്ടായിരുന്നതായയും ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിന് മൊഴി നൽകി.

പാലക്കാട് കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശി ധന്യ (17), സുബ്രഹ്മണ്യം (26) എന്നിവരാണ് മരിച്ചത്. പാലക്കാട് കൊല്ലംകോട് പുതിയഗ്രാമത്തില്ലെ വീട്ടിൽ രാവിലെ ഏഴ് മണിയോയടെയായിരുന്നു ഇരുവരെയും തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സുബ്രഹ്മണ്യന്‍റെ മുറിയിൽ നിന്ന് നിലവിളിയും പുകയും ഉയരുന്നത് കണ്ട് അമ്മ രാധ  ഓടിയെത്തി. അച്ഛന്‍ രമേശന്‍ വീട്ടിലുണ്ടായിരുന്നില്ല. വാതില്‍ തുറന്നപ്പോഴേക്കും ശരീരമാസകലം പൊള്ളലുമായി യുവാവ് പുറത്തേക്ക് വന്നു. പിന്നാലെ സുഹൃത്തായ ധന്യയും പുറത്തെത്തി.  

നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് തീയണച്ച് ഇരുവരെയും കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിയിലും പിന്നീട് എറണാകുളത്തെ  ആശുപത്രിയിലേക്കും എത്തിച്ചത്. ഉച്ചയ്ക്ക് രണ്ടേ കാലോടെ ഇരുവരുടെയും മരണം സ്ഥിരീകരിച്ചു. എംബിഎ പൂർത്തിയാക്കി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സുബ്രഹ്മണ്യന്‍റെ വീടിനടുത്തായിരുന്നു കുറച്ചുകാലം മുമ്പ് വരെ പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ ഇഷ്ടത്തിലായതിനെ ചൊല്ലി തർക്കം ഉണ്ടായതോടെ പെൺകുട്ടിയും കുടുംബവും കാവടിയിലേക്ക് മാറിയിരുന്നു. പ്ലസ്ടു വിദ്യാത്ഥിനിയായ പെൺകുട്ടി ഇന്ന് രാവിലെ വീട്ടിൽ നിന്ന് ട്യൂഷന് പോകുകയാണെന്ന പേരിലാണ് സുബ്രഹമണ്യത്തിന്‍റെ വീട്ടിലേക്ക്  എത്തിയത്.

പിറന്നാളോഘോഷത്തിനായാണ് പെണ്‍കുട്ടിയെ യുവാവ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് നിഗമനം. ഇരുവരുടെയും മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റ് കൊച്ചിയിലേക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതിനാൽ മൊഴി രേഖപ്പെടുത്താൻ ആയിട്ടില്ല. മരണ സംബന്ധിച്ച് തുടർ അന്വേഷണത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്ന് കൊല്ലങ്കോട് പൊലീസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പനിയെ തുടർന്ന് 5 ദിവസം മുമ്പ് ആശുപത്രിയിൽ ചികിത്സ തേടി, കോമയിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥി മരിച്ചു
തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപൊള്ളലേറ്റ് മരിച്ചു; സംഭവം വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത്; പൊലീസ് കേസെടുത്തു