
എടത്വാ: ആലപ്പുഴയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മരംവെട്ട് തൊഴിലാളി മരിച്ചു. തലവടി പരുമൂട്ടിൽ വിൽസൺ (തോമസ് മത്തായി) (57) ആണ് മരിച്ചത്. കഴിഞ്ഞ മാസം 24 ന് വൈകിട്ട് ആണ് അപകടം നടന്നത്. വെള്ളകിണർ ജംഗ്‌ഷന് സമീപം വെച്ച് വാഹനമിടിച്ചു പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് വില്‍സണ്‍ ഇന്ന് മരണപ്പെട്ടത്.
എതിർ ദിശയിൽ നിന്നും അമിതവേഗത്തിൽ വന്ന ബൈക്ക് ജോലി കഴിഞ്ഞു സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിൽസണെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ വില്‍സണെ നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിക്കുകയും കൂടുതൽ വിദഗ്‌ദ്ധ ചികിത്സക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10 മണിക്കാണ് മരണം സംഭവിച്ചത്. ജെസ്സിയാണ് വില്‍സന്‍റെ ഭാര്യ. മക്കൾ:ബിൻസി, ബിജോ മരുമകൻ സന്തോഷ്. എടത്വാ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം പിന്നീട് നടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam