ബൈക്കും കാറും കൂട്ടിയിടിച്ചു, മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം

Published : Apr 08, 2026, 07:16 PM IST
DEATH

Synopsis

ബുധനാഴ്ച രാവിലെ ജോലിക്കായി എറണാകുളത്തേക്ക് ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുന്നതിനിടെ കാർ ഇടിച്ചായിരുന്നു അപകടം.

ആലപ്പുഴ  : അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിയായ എ.സി മെക്കാനിക്ക് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് കമ്പിവളപ്പിൽ കെ. നൗഷാദ് (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ജോലിക്കായി എറണാകുളത്തേക്ക് ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുന്നതിനിടെ കാർ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവ്: പരേതനായ കായിക്കുട്ടി. മാതാവ്: ആസ്യഉമ്മ. ഭാര്യ: റസിയ. മക്കൾ: ഡോ. സ്വാലിഹ്, സൽമാൻ, സഫ്‌വാൻ. ഖബറടക്കം നടത്തി.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സരസമ്മാളിനെ പ്രതിയുടെ വീട്ടിൽ വച്ച് തീവെച്ച് കൊലപ്പെടുത്തി, മൃതദേഹം കുഴിച്ചുമൂടി, കൃത്യം രണ്ട് മൂക്കുത്തികൾക്ക് വേണ്ടി, പ്രതികൾ പിടിയിൽ
ബൈക്ക് ദേശീയപാതയിലെ മീഡിയനിലേക്ക് ഇടിച്ചുകയറി; മൂന്ന് യാത്രക്കാരിൽ ഒരാൾ മരിച്ചു, 2 പേരുടെ പരിക്ക് ഗുരുതരം