വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് തോട്ടം തൊഴിലാളി മരിച്ചു

Published : May 29, 2021, 09:18 AM IST
വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് തോട്ടം തൊഴിലാളി മരിച്ചു

Synopsis

എസ്‌റ്റേറ്റിലെ ചെങ്കുത്തായ ഭാഗത്ത് നിന്ന് മരത്തടികള്‍ കൊണ്ടുപോകുന്നതിന് താത്കാലിക റോപ് വേ സംവിധാനം ഒരുക്കുന്നതിനിടെയാണ് അപകടം.

ഇടുക്കി: മാവടിയില്‍ വൈദ്യുതി ലൈനില്‍ നിന്നും വൈദ്യുതാഘാതമേറ്റ് തോട്ടം തൊഴിലാളി മരിച്ചു. നെടുങ്കണ്ടം പാറത്തോട് സ്വദേശിയായ സന്തോഷ് ആണ് മരിച്ചത്. 32 വയസായിരുന്നു.  ഏലത്തോട്ടത്തിലെ വിവിധ ജോലികള്‍ക്കായി താത്കാലിക റോപ് വേ സംവിധാനം ഒരുക്കുന്നതിനിടെയാണ് അപകടം. 

മാവടി കാമാക്ഷി വിലാസം ദിനകരന്‍ എസ്‌റ്റേറ്റിലെ തൊഴിലാളിയായിരുന്നു സന്തോഷ്. എസ്‌റ്റേറ്റിലെ ചെങ്കുത്തായ ഭാഗത്ത് നിന്ന് മരത്തടികള്‍ കൊണ്ടുപോകുന്നതിന് താത്കാലിക റോപ് വേ സംവിധാനം ഒരുക്കുന്നതിനിടെയാണ് അപകടം. റോപ് വേയ്ക്കായി കെട്ടിയ ജി ഐ വയര്‍ ഉയര്‍ത്തുന്നതിനിടെ ഇത് വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു.

ജിഐ വയറിലൂടെ വൈദ്യുതി പ്രവഹിച്ച് സന്തോഷിന് വൈദ്യുതാഘാതമേറ്റു. അപകടം നടന്ന ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. നെടുങ്കണ്ടം പൊലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓട്ടോയിൽ നടന്ന് വിൽപ്പന, പിടികൂടിയത് സഹോദരങ്ങളടക്കം നാലുപേരെ, 21.37 ​ഗ്രാം എംഎഡിഎംഎയും പിടിച്ചെടുത്തു
മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു