കോട്ടയത്ത് നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

Published : Oct 06, 2025, 01:01 PM IST
accident death

Synopsis

വൈക്കം-എറണാകുളം റോഡില്‍ ഇത്തിപ്പുഴയില്‍ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചേര്‍ത്തല മൂലയില്‍ വീട്ടില്‍ കുര്യന്‍ തരകന്റെ മകന്‍ ആന്റണി തരകന്‍ ആണ് മരിച്ചത്.

കോട്ടയം : വീണ്ടും ബൈക്ക് അപകടം.വൈക്കം-എറണാകുളം റോഡില്‍ ഇത്തിപ്പുഴയില്‍ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചേര്‍ത്തല മൂലയില്‍ വീട്ടില്‍ കുര്യന്‍ തരകന്റെ മകന്‍ ആന്റണി തരകന്‍ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 12.30-ന് ഇത്തിപ്പുഴ പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരിയില്‍ വണ്ടിയിടിച്ച് റോഡില്‍ തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈക്കം പോലീസ് നടപടികള്‍ സ്വീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു
മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്