കോട്ടയത്ത് ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു

Published : May 21, 2023, 09:54 PM IST
കോട്ടയത്ത് ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു

Synopsis

ഈ സമയം പിതാംബരന്‍ വീട്ടിൽ തനിച്ചായിരുന്നു. തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു. തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പിതാംബരന്‍ (64) ആണ് മരിച്ചത്. വീടിന്റെ തിണ്ണയില്‍ ഇരിക്കുമ്പോഴാണ് മിന്നലേറ്റത്. വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഈ സമയം പിതാംബരന്‍ വീട്ടിൽ തനിച്ചായിരുന്നു. തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് വയറിങ്ങും ഉപകരണങ്ങളും വീടിന്റെ ഭിത്തിയും തറയും നശിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എങ്ങോട്ടാണീ പോക്ക് എന്‍റെ പൊന്നേ....ഇന്നും സ്വര്‍ണത്തിന് വില കൂടി
'ഉമ്മൻചാണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗണേഷ് അത് പറയട്ടെ'; വെല്ലുവിളിച്ച് ഷിബു ബേബി ജോൺ, വിവാദം കത്തുന്നു