പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് ലീക്ക്; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

Published : Nov 13, 2022, 05:26 PM IST
പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് ലീക്ക്; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

Synopsis

പുതിയ പാചക വാതക സിലിണ്ടർ ഘടിപ്പിച്ച ശേഷം എയർ കളഞ്ഞ് സ്റ്റൗ പ്രവർത്തിപ്പിച്ചപ്പോൾ പാചകവാതകം ചോരുകയായിരുന്നു.  

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് ലീക്ക്; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു 

അമ്പലപ്പുഴ: പാചകവാതകം ചോർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കരുമാടി അജോഷ് ഭവനിൽ വാടകയ്ക്കു താമസിക്കുന്ന സുനിൽ കുമാറാണ് (50) മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. പുതിയ പാചക വാതക സിലിണ്ടർ ഘടിപ്പിച്ച ശേഷം എയർ കളഞ്ഞ് സ്റ്റൗ പ്രവർത്തിപ്പിച്ചപ്പോൾ പാചകവാതകം ചോരുകയായിരുന്നു.  

തീപടര്‍ന്ന് ഗുരുതര പരിക്കേറ്റ സുനില്‍കുമാറിനെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ സീന (45) മകൾ അനുഷ (9), പാചക വാതക വിതരണക്കാരൻ ആന്റണി എന്നിവർക്കും  പരിക്കേറ്റിരുന്നു.  മകൻ അമൃതേഷ് ഈ സമയത്ത് സ്ഥലത്തിതിരുന്നതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. സംസ്കാരം ആമയിടയിലെ സഹോദരന്‍റെ വസതിയിൽ നടന്നു.

Read More :  കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്സൈസ് പിടിയില്‍

PREV
Read more Articles on
click me!

Recommended Stories

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍
എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ