രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; പൊലീസ് സേനയിൽ നിന്ന് പുറത്താക്കിയ ആൾ എംഡിഎംഎയുമായി പിടിയിൽ

Published : Oct 10, 2026, 11:25 AM IST
MDMA Arrest

Synopsis

കഞ്ചാവ് കടത്തിയതിന് പൊലീസ് സേനയിൽ നിന്ന് പുറത്താക്കപ്പെട്ട കരുനാഗപ്പള്ളി സ്വദേശി ബക്കറിനെ എക്സൈസ് സംഘം വീണ്ടും അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ നടപടി.

കൊല്ലം: കൊല്ലത്ത് പൊലീസ് സേനയിൽ നിന്ന് പുറത്താക്കിയ ആൾ എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിൽ. കരുനാഗപ്പള്ളി ആദിനാട് സ്വദേശി ബക്കർ ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും 2.186 ഗ്രാം എംഡിഎംഎയും 21 ഗ്രാം കഞ്ചാവും കൊല്ലം എക്സൈസ് സ്ക്വാഡ് പിടികൂടി. പൊലീസിൽ ഡ്രൈവറായി ജോലി ചെയ്തു വരവെയാണ് 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായി ഇയാൾ ജോലിയിൽ നിന്ന് പുറത്താക്കപ്പെടുന്നത്.

കൊല്ലം എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ സാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ജോലിയിൽ നിന്ന് പുറത്തായ ശേഷവും ഇയാൾ പല സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തി വരികയായിരുന്നു. അടുത്ത കാലത്തായി സ്വന്തം നാട്ടിൽ തന്നെ കേന്ദ്രീകരിച്ച് വ്യാപാരം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനകൾക്ക് കരുനാഗപ്പള്ളി സി.ഐ ഷാജി നേതൃത്വം നൽകി. സ്ക്വാഡ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ജ്യോതി, സജീവ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഗംഗ ബി, സുനിൽ ജോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം,അനന്തു എസ്, ജയകുമാർ എന്നിവർ പങ്കെടുത്തു. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോക്കപ്പില്ലാത്ത പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ തറയിലെ കൊളുത്ത് ഇളക്കി പോക്സോ പ്രതി ചാടിപ്പോയി; തെരച്ചിൽ ഊർജ്ജിതം
ബൈക്കിൽ നിന്നും ആളിപ്പടർന്ന തീ സമീപത്തെ കാറിലേക്കും എത്തി, വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾ കത്തിനശിച്ചു