ബൈക്കിൽ നിന്നും ആളിപ്പടർന്ന തീ സമീപത്തെ കാറിലേക്കും എത്തി, വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾ കത്തിനശിച്ചു

Published : Oct 10, 2026, 12:04 AM IST
fire vehicle

Synopsis

കോവളത്തിന് സമീപം ആഴാകുളത്ത് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു. പുലർച്ചെ വലിയ ശബ്ദത്തോടെ ബൈക്കിൽ നിന്നാണ് തീ പടർന്നത്. വിഴിഞ്ഞത്ത് നിന്നെത്തിയ ഫയർഫോഴ്സാണ് തീയണച്ചത്.

തിരുവനന്തപുരം: കോവളത്തിന് സമീപം ആഴാകുളത്ത് വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെയാണ് വലിയ ശബ്ദത്തോടെ തീപിടിത്തം ഉണ്ടായത്. തൊഴിക്കൽ ഫാത്തിമ മൻസിലിൽ ഉബൈദ്ഖാന്‍റെ വീട്ടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനും കാറിനുമാണ് തീപിടിച്ചത്. രാവിലെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് തീ ആളിപ്പടരുന്നത് കണ്ടത്.

ബൈക്കിൽ നിന്നും ആളിക്കത്തിയ തീ സമീപത്തു പാർക്ക് ചെയ്തിരുന്ന കാറിലേക്കും പടർന്നതോടെ രണ്ട് വാഹനങ്ങളും കത്തുകയായിരുന്നു. വെള്ളമൊഴിച്ച് തീയണയ്ക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും സാധ്യമാകാതിരുന്നതോടെ ഫയർഫോഴ്സിനെ വിളിച്ചു. വിഴിഞ്ഞത്ത് നിന്നും ഒരു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ബൈക്കിൽ നിന്നും ഷോർട്ട് സർക്യൂട്ട് ഉണ്ടായതാകാം അപകട കാരണമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ബൈക്ക് പൂർണമായും കത്തി. കാറിന്‍റെ മുൻഭാഗവും കത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയിൽ
ദേശീയപാത നിർമാണ സ്ഥലത്തെ രണ്ട് ജനറേറ്ററുകൾ കത്തി നശിച്ചു