പറഞ്ഞ് പറ്റിച്ചു, തട്ടിയത് 1.08 കോടി രൂപ, പന്തളം സ്വദേശി ഒടുവിൽ പൊലീസ് വലയിൽ

Published : Jul 10, 2025, 12:11 AM IST
Akshay Raj

Synopsis

തട്ടിപ്പിന് ഇരയായ പരിയാരം സ്വദേശിയുടെ പരാതിയെതുടര്‍ന്നാണ് അറസ്റ്റ്.

തൃശൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് പരിയാരം സ്വദേശിയില്‍നിന്നും 1.08 കോടി തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പത്തനംതിട്ട പന്തളം പൂഴിക്കോട് സ്വദേശി കിഴക്കേവീട്ടില്‍ അക്ഷയ് രാജ് (22)നെയാണ് തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് പിടികൂടിയത്. തട്ടിപ്പിന് ഇരയായ പരിയാരം സ്വദേശിയുടെ പരാതിയെതുടര്‍ന്നാണ് അറസ്റ്റ്. 

പരാതിക്കാരനെ ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്യുന്ന ബി.ജി.സി. എന്ന ട്രേഡിങ് കമ്പനിയാണെന്ന് വിശ്വസിപ്പിച്ച് ട്രേഡിങ് ചെയ്യുന്ന വാലറ്റ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുയും ട്രേഡിങ് നടത്തുന്നതിലേക്കായി 2024 നവംബര്‍ മുതല്‍ 2025 ഫെബ്രുവരിയുള്ള കാലയളവില്‍ പ്രതിയുടെ വിവിധ അക്കൗണ്ടിലേക്ക് പണം അയപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്