വീടിനടുത്തുള്ള കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

Published : Jun 19, 2025, 11:53 AM IST
Wayanad electrocuted to death

Synopsis

പനമരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കല്‍പ്പറ്റ: വയനാട്ടിൽ പനമരത്ത് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പുഞ്ചവയല്‍ അശ്വതി നിവാസില്‍ പരേതനായ ബാലന്‍ മാസ്റ്ററുടെയും സുമവല്ലിയുടെയും മകന്‍ ജിജേഷ് ബി. നായര്‍ (43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപത്തെ കോഴി ഫാമില്‍ വെച്ചാണ് ജിജേഷിന് വൈദ്യുതാഘാതമേറ്റത്.

അപകടം നടന്നയുടന്‍ ബന്ധുക്കളും പരിസരവാസികളും ഇദ്ദേഹത്തെ പനമരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ - ദിഷ. മകള്‍ - ആദിത്യ. സഹോദരങ്ങള്‍ - ശ്രീജേഷ് ബി. നായര്‍, രാജേഷ് ബി. നായര്‍ (ഗള്‍ഫ്). സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് പുഞ്ചവയലിലെ വീട്ടുവളപ്പില്‍ നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്