വലിയ ശബ്ദം, ആള്‍മറ ഉള്‍പ്പെടെ 17 റിങ് മണ്ണിനടിയിലായി; വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു

Published : Jun 19, 2025, 10:16 AM ISTUpdated : Jun 19, 2025, 10:20 AM IST
well

Synopsis

വലിയ ഗര്‍ത്തം രൂപപ്പെട്ട് കിണര്‍ താഴ്ന്നു പോയ നിലയിലാണുള്ളത്. കിണറിനോട് ചേര്‍ന്നുള്ള വീടിന്‍റെ നിലനിൽപ്പും ഭീഷണിയിലാണ്.

മലപ്പുറം: ശക്തമായ മഴയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കാളികാവ് അരിമണലിലെ തെറ്റത്ത് സുഭാഷിന്റെ വീടിനോട് ചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞത്. ആള്‍മറയും മോട്ടോറും ഉള്‍പ്പെടെ 17 റിങ്ങുകളും മണ്ണിനടിയിലായി. സമീപത്തുണ്ടായിരുന്ന കല്ലുകളും കിണറ്റില്‍ വീണടിഞ്ഞു. നിലവില്‍ വീടിന്റെ തറയും അപകട ഭീഷണിയിലാണ്.

വലിയ ശബ്ദത്തോടെയാണ് കിണര്‍ ഇടിഞ്ഞത്. വലിയ ഗര്‍ത്തം രൂപപ്പെട്ട് കിണര്‍ താഴ്ന്നു പോയ നിലയിലാണുള്ളത്. കിണറിനോട് ചേര്‍ന്നുള്ള വീടിന്‍റെ നിലനിൽപ്പും ഭീഷണിയിലാണ്.

നേരത്തെ മലപ്പുറം ജില്ലയിലെ വാഴക്കാട് കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്ന സംഭവമുണ്ടായി. വാഴക്കാട് മപ്രം സ്വദേശി മുഹമ്മദലിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. ശബ്ദം കേട്ടെത്തിയ വീട്ടുകാർ പകർത്തിയ വീഡിയോ പുറത്തു വന്നിരുന്നു.

"രാവിലെ എഴുന്നേറ്റ് മോട്ടോർ ഇട്ടു. കുറേ നേരമായിട്ടും വെള്ളം കയറിയില്ല. തുടർന്ന് ഓഫാക്കി. പോയി നോക്കിയപ്പോൾ കിണറ്റിലെ വെള്ളം ആകെ കലങ്ങിക്കിടക്കുകയായിരുന്നു. എന്തോ ശബ്ദം കേട്ട് വീണ്ടും നോക്കി. നോക്കിനിൽക്കെ കിണർ കുറേശ്ശെ കുറേശ്ശെയായി ഇടിഞ്ഞ് പൂർണമായും താഴ്ന്നുപോയി"- വീട്ടുകാർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട