ആരാണവൻ? 4200 രൂപയ്ക്ക് കാറിൽ ഇന്ധനം നിറയ്ക്കും, കാശ് കൊടുക്കാതെ മുങ്ങും; കോട്ടയത്തെ വിരുതനെ തപ്പി പൊലീസ്

Published : Jul 20, 2024, 10:35 AM ISTUpdated : Jul 20, 2024, 11:36 AM IST
ആരാണവൻ? 4200 രൂപയ്ക്ക് കാറിൽ ഇന്ധനം നിറയ്ക്കും, കാശ് കൊടുക്കാതെ മുങ്ങും; കോട്ടയത്തെ വിരുതനെ തപ്പി പൊലീസ്

Synopsis

ജില്ലയിലെ വിവിധ പമ്പുകളിൽ നിന്ന് 4200 രൂപയ്ക്ക് ഇന്ധനം നിറച്ച് മുങ്ങിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: കോട്ടയം ജില്ലയിലെ പമ്പുകളിൽ ഇന്ധനം നിറച്ച ശേഷം  പണം നൽകാതെ ഒരു കാർ മുങ്ങുന്നതായി പരാതി. കാസർഗോഡ് റജിസ്ട്രേഷൻ ഉള്ള വ്യാജ നമ്പർ പ്ലേറ്റ് ആണ് ഇതിനായി കാർ ഉപയോഗിക്കുന്നത്. ചങ്ങനാശ്ശേരിയിലെ ഒരു പമ്പിൽ നിന്നും കഴിഞ്ഞദിവസം 4200 രൂപക്ക് ഇന്ധനം നിറച്ച് പണം നൽകാതെ കാർ മുങ്ങി. ഓൺലൈൻ പെയ്മെന്റ് വഴി പണമടച്ചെന്ന്  ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും ഇതിനുശേഷം കടന്നു കളയുകയും ചെയ്യുകയായിരുന്നു.  ഒരു വർഷം മുൻപും ഇതേ കാർ സമാനമായ രീതിയിൽ കോട്ടയത്തെ നഗരത്തിലുള്ള ഒരു പമ്പിൽ നിന്നും 4200 രൂപക്ക് ഇന്ധനം നിറച്ച ശേഷം കടന്നു കളഞ്ഞതായി പമ്പ് ഉടമകൾ ആരോപിക്കുന്നു. കോട്ടയം ജില്ലയിലെമ്പാടും ഇത്തരത്തിൽ പമ്പ് ജീവനക്കാരെ ഈ കാർ കബളിപ്പിച്ചിട്ടുണ്ട് എന്നും പമ്പുടമകൾ ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു