മാസ്ക്ക് ധരിച്ചെത്തി മോഷണം, തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് സർട്ടിഫിക്കറ്റുകളടക്കം നഷ്ടമായി

Published : Apr 25, 2020, 01:14 PM IST
മാസ്ക്ക് ധരിച്ചെത്തി മോഷണം, തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് സർട്ടിഫിക്കറ്റുകളടക്കം നഷ്ടമായി

Synopsis

മാസ്ക്ക് ധരിച്ചെത്തിയ ആള്‍ കാറിൻറെ ഗ്ലാസ് താഴ്ത്തി ബാഗെടുത്ത് മുന്നോട്ടു നീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാസ്ക്ക് ധരിച്ചെത്തിയാൾ വാഹനത്തിൽ നിന്നും രേഖകള്‍ മോഷ്ടിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഷെബിൻഷായുടെ വാഹനത്തിൽ നിന്നാണ് രേഖകള്‍ മോഷ്ടിക്കപ്പെട്ടത്. ഡോ. ഷെബിൻഷായുടെ വിവിധ സർട്ടിഫിക്കറ്റുകളടങ്ങിയ ലാപ് ടോപ് ബാഗാണ് കാറിനു മുന്നിലെ സീറ്റിൽ വച്ചിരുന്നത്. മാസ്ക്ക് ധരിച്ചെത്തിയ ആള്‍ കാറിൻറെ ഗ്ലാസ് താഴ്ത്തി ബാഗെടുത്ത് മുന്നോട്ടു നീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൻറോമെൻറ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് യുവതിയുടെ പരാക്രമം, എഎസ്ഐയെ കടിച്ചു; സംഭവം തൃശൂരിൽ
പ്രായോഗിക തടസ്സങ്ങൾ ഏറെ, വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാൻ സാധ്യതയില്ല