ആക്രമിക്കാനടുത്ത് കാട്ടാന, ബൈക്ക് ഉപേക്ഷിച്ചോടി തടി രക്ഷപ്പെടുത്തി യുവാവ്

Published : May 09, 2024, 08:31 PM IST
ആക്രമിക്കാനടുത്ത് കാട്ടാന, ബൈക്ക് ഉപേക്ഷിച്ചോടി തടി രക്ഷപ്പെടുത്തി യുവാവ്

Synopsis

വനത്തില്‍ നിന്ന് മലമ്പുഴ- കഞ്ചിക്കോട് റോഡിലേക്കിറങ്ങാൻ തുടങ്ങിയ ആനയെ കണ്ട് ധോണി സ്വദേശിയായ വിനോയ് തന്‍റെ ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. 

പാലക്കാട്:  കഞ്ചിക്കോട് പന്നിമടയിൽ കാട്ടാന ആക്രമണത്തില്‍ നിന്ന് ഭാഗ്യകരമായി രക്ഷപ്പെട്ട് യുവാവ്. വനത്തില്‍ നിന്ന് മലമ്പുഴ- കഞ്ചിക്കോട് റോഡിലേക്കിറങ്ങാൻ തുടങ്ങിയ ആനയെ കണ്ട് ധോണി സ്വദേശിയായ വിനോയ് തന്‍റെ ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. 

ആക്രമിക്കാൻ ഇറങ്ങിവന്ന കാട്ടാന പിന്നീട് വിനോയുടെ ബൈക്ക് തകര്‍ത്തു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ച് ആനയെ തുരത്തി. കഞ്ചിക്കോട് നിന്നും മലമ്പുഴയിലേക്കുള്ള യാത്രയിലായിരുന്നു വിനോയ്. ഇതിനിടെയാണ് സംഭവം. 

ഇക്കഴിഞ്ഞ ദിവസവും പാലക്കാട്ട് കാട്ടാന ആക്രമണമുണ്ടായിരുന്നു. കൊട്ടേക്കാടുണ്ടായ കാട്ടാന ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകനാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എവി മുകേഷ് ആണ് കൃത്യനിര്‍വഹണത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ചിത്രം: പ്രതീകാത്മകം

Also Read:- കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: കേരള പത്രപ്രവർത്തക യൂണിയൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ