വൈറ്റില മേൽപ്പാലത്തിൽ നിന്ന് താഴെ വീണ് യുവാവിന് ദാരുണാന്ത്യം; മരിച്ചത് പെയിന്റിങ് തൊഴിലാളി

By Web TeamFirst Published Jul 18, 2022, 5:58 PM IST
Highlights

ഇടപ്പള്ളിയിലെ പെയിന്റ് കമ്പനിയിലെ ജീവനക്കാരനാണ് രാജേഷ്. ആത്മഹത്യയാണോ അപകട മരണമാണോയെന്ന് വ്യക്തമായിട്ടില്ല

കൊച്ചി: എറണാകുളം വൈറ്റില മേൽപ്പാലത്തിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇടപ്പള്ളിയിലെ പെയിന്റ് കമ്പനിയിലെ ജീവനക്കാരനാണ് രാജേഷ്. ആത്മഹത്യയാണോ അപകട മരണമാണോയെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

നർമ്മദ നദിയിലേക്ക് ബസ് മറിഞ്ഞ് 13 മരണം

മധ്യപ്രദേശിൽ നർമ്മദാ നദിയിലേക്ക് ബസ് മറിഞ്ഞ് 13 മരണം. ഇൻഡോറിൽ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന ബസാണ് പുഴകടക്കുന്നതിനിടെ പാലത്തിൽ നിന്ന് താഴേക്ക് പതിച്ചത്. 15 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഴുക്കിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. 

മഹാരാഷ്ട്രാ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസാണ് അപകടത്തിൽ പെട്ടത്. ഇൻഡോറിൽ നിന്ന് യാത്ര തുടങ്ങി 100 കിലോമീറ്റർ പിന്നിട്ട ശേഷമായിരുന്നു അപകടം. ആഗ്ര - മുംബൈ ഹൈവേയിൽ ഖലൻഗോട്ട് മേഖലയിലെ പാലത്തിൽ നിന്ന് 100 അടി താഴ്ചയിലേക്ക് ബസ് വീണു. നിയന്ത്രണം വിട്ട ബസ് കൈവരി തകർത്ത് നർമ്മദയിലേക്ക് പതിക്കുകയായിരുന്നു. 

അടിയൊഴുക്ക് ശക്തമായ നദിയിൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ആദ്യം രംഗത്തിറങ്ങി. സംസ്ഥാന ദുരന്ത നിവാരണ സേനയും പിന്നാലെയെത്തി. 40 ഓളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കനത്ത മഴയിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവർ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം വീതം സഹായധനം നൽകാൻ മഹാരാഷ്ട്രാ റോഡ് ട്രാൻസ്പോർട് കോർപ്പറേഷന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്നാഥ് ശിൻഡെ നി‍ർദ്ദേശം നൽകി.

tags
click me!