ഓടുന്ന ട്രെയിനിൽനിന്ന് താഴേക്ക് വീണു, ജീവനുണ്ടെന്ന് ഡോക്ടർ, ട്രെയിൻ നിർത്തി, രക്ഷകരായി പൊലീസ്; സംഭവം കൊച്ചിയിൽ

Published : Oct 12, 2024, 12:39 AM IST
ഓടുന്ന ട്രെയിനിൽനിന്ന് താഴേക്ക് വീണു, ജീവനുണ്ടെന്ന് ഡോക്ടർ, ട്രെയിൻ നിർത്തി, രക്ഷകരായി പൊലീസ്; സംഭവം കൊച്ചിയിൽ

Synopsis

ട്രെയിനിൽ തന്നെ ഇടപ്പള്ളി സ്റ്റേഷനിലേക്ക് എത്തിച്ച യുവാവിനെ സ്വകാര്യ ആംബുലൻസിൽ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കൊച്ചി: കൊച്ചിയിൽ ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാനക്കാരന് രക്ഷകരായി പൊലീസ്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. പേരണ്ടൂർ പാലത്തിനു സമീപമാണ് യുവാവിനെ ട്രെയിനിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയത്. യുവാവ് വീണതറിഞ്ഞ് ട്രെയിനും ഇവിടെ നിർത്തിയിരുന്നു. യാത്രക്കാരനായ ഡോക്ടർ യുവാവിന് ജീവനുണ്ടെന്ന് മനസിലാക്കി പൊലീസിനെ അറിയിച്ചു.  

സ്ഥലത്തെത്തിയ എളമക്കര എസ്ഐയും സംഘവും നടത്തിയ സമയോചിത ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. ട്രെയിനിൽ തന്നെ ഇടപ്പള്ളി സ്റ്റേഷനിലേക്ക് എത്തിച്ച യുവാവിനെ സ്വകാര്യ ആംബുലൻസിൽ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലയ്ക്കും കൈക്കും പരിക്കേറ്റ് ഇയാൾ അപകടനില തരണം ചെയ്തു.  അപകടകാരണം അന്വേഷിക്കുന്നു എന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ, പിടികൂടിയത് മൈസൂരിൽ നിന്ന്
20 ഗ്രാമിന് 5 ലക്ഷം രൂപ വില; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് 'തന', പ്ലാസ്റ്റിക് ഡപ്പികളിലാക്കി വിതരണം, ആസാം സ്വദേശി പിടിയിൽ