
ഇടുക്കി : കൊച്ചി - ധനുഷ്കോടി ദേശീയപാതയുടെ മൂന്നാർ മുതൽ ബോഡി മേട്ട് വരെയുള്ള ഭാഗത്തെ റോഡ് നിർമ്മാണത്തിന്റെ മറവിൽ 100 കോടിയോളം രൂപയുടെ പാറ മോഷണം നടത്തിയെന്നാരോപിച്ച് നെടുങ്കണ്ടം കോടതിയിൽ കേസ്. കരാർ ഏറ്റെടുത്ത കമ്പനിക്കെതിരെയാണ് കളമശ്ശേരി സ്വദേശി രിഗീഷ് ബാബു കേസ് ഫയൽ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മെയ് മാസത്തിൽ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് മൊഴി എടുത്തെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർ നടപടി സ്വീകരിച്ചില്ല. ഇതിനെതിരെയാണ് കോടതിയിൽ കേസ് നൽകിയത്. കേസിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ഹാജരാക്കാൻ ശാന്തൻപോറ പൊലീസിനോട് കോടതി നിർദ്ദേശിച്ചു.
50 ലക്ഷം കുഴല്‍പ്പണം കവർന്നു; രണ്ട് മാസത്തിനു ശേഷം പ്രതി കീഴടങ്ങി
മലപ്പുറം: മുളകുപൊടിയെറിഞ്ഞ് 50 ലക്ഷം കുഴല്‍പ്പണം കവർന്നു. രണ്ട് മാസത്തിനു ശേഷം പ്രതി കീഴടങ്ങി. കഴിഞ്ഞ മെയ് മാസം 18ന് കുഴല്‍പ്പണവുമായി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്നയാളെ മഞ്ചേരി വീമ്പൂരില്‍ വച്ച് മോട്ടോര്‍സൈക്കിളില്‍ വന്ന് ഇടിച്ചു വീഴ്ത്തി കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴല്‍പ്പണം കവര്‍ച്ച ചെയ്യുകയായിരുന്നു. സംഭവത്തില്‍ മുഖ്യപ്രതിയായ എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി ഉഴുന്നന്‍ അബ്ദുല്‍ നാസര്‍ മകന്‍ ഉഴുന്നന്‍ സുനീബ് (29)ആണ് ഇന്ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ കീഴടങ്ങി.
സംഭവത്തിനുശേഷം തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കഴിഞ്ഞു വരികയായിരുന്നു. നേരത്തെ കേസിലെ കൂട്ട് പ്രതിയെ ഡല്‍ഹിയില്‍ വെച്ച് മഞ്ചേരി പോലീസ് പിടികൂടിയിരുന്നു. പ്രതി പൊലീസ് മുന്‍പാകെ കുറ്റം സമ്മതിച്ചു. ആഡംബര ജീവിതം നയിക്കാന്‍ ആണ് പ്രതി പണം ഉപയോഗിക്കുന്നത്, നിരവധി തവണ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട പ്രതി ആദ്യമായാണ് പിടിക്കപ്പെടുന്നത്.
കുഴല്‍പ്പണം ആയതിനാല്‍ പരാതി ഇല്ലാത്തതിനാല്‍ പ്രതി മുന്‍പ് രക്ഷപെടുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുന്നതിനായി പോലീസ് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ റിപ്പോര്‍ട്ട് നല്‍കും.
Read more : റെയിൽവേ ട്രാക്കുകളിൽ മയക്കുമരുന്ന് ഉപയോഗം: ഒമ്പതാം ക്ലാസുകാരൻ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam