Asianet News MalayalamAsianet News Malayalam

റെയിൽവേ ട്രാക്കുകളിൽ മയക്കുമരുന്ന് ഉപയോഗം: ഒമ്പതാം ക്ലാസുകാരൻ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിച്ച ഒമ്പതാം ക്ലാസുകാരൻ ഉൾപ്പെടെ അഞ്ച് പേർ പിടിയിലായി
Drug use on railway tracks  Five arrested including ninth grade student
Author
Kerala, First Published Jul 17, 2022, 8:23 PM IST

മലപ്പുറം: റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിച്ച ഒമ്പതാം ക്ലാസുകാരൻ ഉൾപ്പെടെ അഞ്ച് പേർ പിടിയിലായി. പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ പൗറാജിന്റെ പുരക്കൽ മുഹമ്മദ് അർഷിദ് (19), പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ പാത്തക്കുഞ്ഞാലിന്റെ പുരക്കൽ ഉമറുൽ  മുക്താർ (21), വള്ളിക്കുന്ന് ആനങ്ങാടിയിലെ സൽമാനുൽ ഫാരിസ് (18), വള്ളിക്കുന്ന് ആനങ്ങാടിയിലെ കിഴക്കന്റെ പുരക്കൽ മുഷ്താഖ് അഹമ്മദ് (18) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. 

പരപ്പനങ്ങാടി ഓവർ ബ്രിഡ്ജിന് താഴെ റെയിൽവേ ട്രാക്കിൽ നിന്നും വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ നിന്നും അയപ്പൻ കാവ് റെയിൽവെ പുറമ്പോക്കിൽ നിന്നുമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ഒമ്പതാം ക്ലാസുകാരൻ വീട്ടിൽ നിന്നും സ്‌കൂളിൽ പോകുന്നുവെന്ന് പറഞ്ഞിറങ്ങിയിട്ട് കഞ്ചാവ് വലിക്കുവാനായി റെയിൽവേ ട്രാക്കിൽ എത്തുകയായിരുന്നു. ഇതിനിടയിലാണ് വലയിലായത്..

Read more:  എൻഐആർഎഫ് റാങ്ക് 24, കേരളത്തിൽ നമ്പർ 1, യൂണിവേഴ്സിറ്റി കോളേജ്; ഹെറിറ്റേജ് ടൂറിസം കേന്ദ്രമാക്കാൻ ആലോചന

മലപ്പുറത്ത് ആദിവാസി യുവാവിന് കരടിയുടെ ആക്രമണം, തലയ്ക്ക് പരിക്കേറ്റു

മലപ്പുറം:  പൂക്കോട്ടുംപാടത്ത് വനവിഭവം ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. പരിക്കേറ്റ ടി കെ കോളനിയിലെ കുഞ്ഞനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒറ്റയ്ക്കാണ് ഇന്ന് രാവിലെ കുഞ്ഞൻ വനത്തിൽ പോയത്. കരടിയുടെ ആക്രമണത്തിൽ തലക്ക് പിന്നിൽ പരുക്കേറ്റ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read more: ഡോണ്‍ മാക്സിന്‍റെ ടെക്നോ ത്രില്ലര്‍; ആകാശ് സെന്‍ നായകനാവുന്ന 'അറ്റ്' ഫസ്റ്റ് ലുക്ക്

Follow Us:
Download App:
  • android
  • ios