കോളേജ് പരിസരത്ത് നഗ്നതാ പ്രദര്‍ശനം; കൊട്ടാരക്കരയിൽ യുവാവിനെ ഓടിച്ചിട്ട് പിടികൂടി പെൺകുട്ടി, കേസെടുത്ത് പോലീസ്

Published : Mar 13, 2026, 02:09 PM IST
police jeep

Synopsis

കൊല്ലം കൊട്ടാരക്കരയിൽ കോളേജ് പരിസരത്ത് നഗ്നതാ പ്രദർശനം നടത്തിയ പുനലൂർ സ്വദേശിയെ പെൺകുട്ടി കയ്യോടെ പിടികൂടി. ഇയാളെ പിന്തുടർന്ന് പിടികൂടി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് യുവാവിനെതിരെ കേസെടുത്തു.

കൊല്ലം: പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയ ആളെ കയ്യോടെ പിടികൂടി ചോദ്യംചെയ്ത് പെണ്‍കുട്ടി. കൊട്ടാരക്കരയിലാണ് സംഭവം. സംഭവത്തില്‍ പുനലൂര്‍ സ്വദേശി ശിവപ്രസാദിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. സ്ത്രീകളെ പിന്നാലെ നടന്ന് ശല്യം ചെയ്തതിനെതിരെയുള്ള വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോളേജ് പരിസരത്തു വെച്ചാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. പെൺകുട്ടികൾക്ക് സമീപത്ത് എത്തി നഗ്നത പ്രദർശിപ്പിച്ചതോടെ പെൺകുട്ടി പ്രതികരിച്ചു. ഇതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ശിവകുമാറിനെ പെണ്‍കുട്ടി ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. മൂത്രമൊഴിക്കാന്‍ വന്നതാണെന്നും വീഡിയോ പുറത്തുവിട്ടാല്‍ ജീവനൊടുക്കുമെന്നും പ്രതി വീഡിയോയിൽ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് കേസ് എടുത്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മേയര്‍ വി.വി. രാജേഷിനെ തള്ളി കലക്ടർ അനുകുമാരിയുടെ റിപ്പോർട്ട്; 'ഒറ്റ ദിവസം കൊണ്ടല്ല വൃത്തിയാക്കിയത്, മൂന്ന് ദിവസമെടുത്തു'
'ഏകമകനാണ് നഷ്‌‌പ്പെട്ടത്, ഇനി ജീവിച്ചിരിക്കുന്നില്ല'; മകൻ ട്രെയിൻ തട്ടി മരിച്ചത് ഡിസംബർ 29 ന്, മനോവിഷമത്തിൽ ജീവനൊടുക്കി ദമ്പതികൾ