പട്ടാമ്പിയിൽ മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി; താമസിക്കുന്നത് ഒറ്റക്ക്, കണ്ടത് പ്രദേശവാസികൾ

Published : May 13, 2025, 03:29 PM IST
പട്ടാമ്പിയിൽ മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി; താമസിക്കുന്നത് ഒറ്റക്ക്, കണ്ടത് പ്രദേശവാസികൾ

Synopsis

പാലക്കാട് പട്ടാമ്പി കൊടുമുണ്ടയിൽ മധ്യവയസ്‌കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. മച്ചിങ്ങത്തൊടി വീട്ടിൽ അഷ്‌റഫലിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

പാലക്കാട്: പാലക്കാട് പട്ടാമ്പി കൊടുമുണ്ടയിൽ മധ്യവയസ്‌കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. മച്ചിങ്ങത്തൊടി വീട്ടിൽ അഷ്‌റഫലിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 46 വയസാണ് ഇന്ന് രാവിലെ പ്രദേശവാസികൾ ഇയാളെ വീട്ടുമുറ്റത്ത് കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. വീടിന്റെ സിറ്റൗട്ടിൽ രക്തം തളം കെട്ടി കിടക്കുന്നതും കണ്ടെത്തി.

വിവരമറിയിച്ചതിനെ തുടർന്ന് പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച അഷ്‌റഫലിക്ക് അസുഖങ്ങൾ ഉള്ളതായാണ് വിവരം. രക്തം ചർദ്ദിച്ചതാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ കുറച്ചു നാളുകളായി ഇയാൾ വീട്ടിൽ ഒറ്റക്കാണ് താമസം. പട്ടാമ്പി പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു