ആനക്കരയിൽ ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Jul 29, 2025, 03:17 AM IST
Anakkara

Synopsis

മിഥുനും സുഹൃത്തും ഞായറാഴ്ച ക്വാറി പരിസരത്തെത്തിയിരുന്നു.

പാലക്കാട്: പാലക്കാട് ആനക്കരയിൽ ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആനക്കര താണിക്കുന്ന് സ്വദേശി മിഥുൻ മനോജിനെയാണ് (32) മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടല്ലൂരിൽ ആളൊഴിഞ്ഞ ചെങ്കൽ ക്വാറിക്ക് സമീപം 30 അടിയോളം താഴ്ചയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. യുവാവിൻ്റെ ബൈക്കും ചെരിപ്പുകളും സമീപത്ത് നിന്നും കണ്ടെത്തി. മിഥുനും സുഹൃത്തും ഞായറാഴ്ച ക്വാറി പരിസരത്തെത്തിയിരുന്നു. കുടിവെള്ളം വാങ്ങാനായി പോയി തിരിച്ച് വന്നപ്പോഴേക്കും മിഥുനെ കാണാതായി. രാത്രി വൈകിയും വീട്ടിലെത്താതായതോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേമത്ത് എസ്എൻഡിപി ഓഫീസിന് മുന്നിൽ ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ തകർത്തു; പ്രതി പൊലീസ് പിടിയിൽ
വിവാഹ സൽക്കാരത്തിന് ആവശ്യമായ മദ്യം വീട്ടിൽ തന്നെ വാറ്റി, ബാക്കിയായത് രണ്ട് ലിറ്റര്‍, വാറ്റുപകരണങ്ങളും പിടികൂടി