വർക്കല ന​ഗരമധ്യത്തിൽ മധ്യവയസ്കൻ രക്തം വാർന്നൊഴുകി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

Published : Oct 21, 2024, 11:11 AM ISTUpdated : Oct 21, 2024, 11:12 AM IST
വർക്കല ന​ഗരമധ്യത്തിൽ മധ്യവയസ്കൻ രക്തം വാർന്നൊഴുകി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

Synopsis

തലയില്‍ നിന്ന് ചോര വാര്‍ന്ന നിലയിലാണ് ബിജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഊര്‍ജിത അന്വേഷണമെന്ന് പൊലീസ്. 

വർക്കല: വർക്കല നഗരമധ്യത്തിലെ കടത്തിണ്ണയിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശിയായ പെയിന്റർ ബിജു എന്ന് വിളിക്കുന്ന ബിജുവാണ് മരിച്ചത്. തലയിൽ നിന്ന് രക്തം വാർന്നൊഴുകിയ രീതിയിലായിരുന്നു കണ്ടെത്തിയത്. എന്താണ് മരണകാരണമെന്ന് അറിയില്ല. ഡിവൈ.എസ്.പി ഓഫീസിന് സമീപത്തുള്ള കടത്തിണ്ണയിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. 

Asianet News Live

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ