റെഡ് സോൺ മേഖല, മട്ടാഞ്ചേരി സിനഗോഗ് ഡ്രോൺ ഉപയോഗിച്ച് പകര്‍ത്തി; രണ്ട് പേര്‍ അറസ്റ്റിൽ

Published : Oct 21, 2024, 09:06 AM IST
റെഡ് സോൺ മേഖല, മട്ടാഞ്ചേരി സിനഗോഗ് ഡ്രോൺ ഉപയോഗിച്ച് പകര്‍ത്തി; രണ്ട് പേര്‍ അറസ്റ്റിൽ

Synopsis

സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഡ്രോൺ പറക്കൽ ഉറപ്പാക്കാൻ, ഡിജിസിഎയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഡ്രോൺ ഓപ്പറേറ്റർമാർ കർശനമായി പാലിക്കേണ്ടതാണ്.

കൊച്ചി: നിരോധിത മേഖലയായ മട്ടാഞ്ചേരി സിനഗോഗ് ഡ്രോൺ ഉപയോഗിച്ച് അനധികൃതമായി ചിത്രീകരിച്ച രണ്ട് പേര്‍ അറസ്റ്റിൽ. കാക്കനാട് പടമുഗളിൽ താമസിക്കുന്ന ഉണ്ണികൃഷ്ണൻ (48), കിഴക്കമ്പലം സ്വദേശി ജിതിൻ രാജേന്ദ്രൻ (34) എന്നിവരാണ് മട്ടാ‌ഞ്ചേരി പൊലീസ് പിടികൂടിയത്. പൊതുജന സുരക്ഷ, സ്വകാര്യത, രാജ്യസുരക്ഷ എന്നിവ പരിരക്ഷിച്ചുകൊണ്ട് ഡ്രോണുകളുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ഡിജിസിഎ ഡ്രോൺ ഓപ്പറേറ്റർമാർക്കായി സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.

സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഡ്രോൺ പറക്കൽ ഉറപ്പാക്കാൻ, ഡിജിസിഎയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഡ്രോൺ ഓപ്പറേറ്റർമാർ കർശനമായി പാലിക്കേണ്ടതാണ്.  കൊച്ചി സിറ്റിയിലെ റെഡ് സോൺ മേഖലകളായ നേവൽ ബേസ്, ഷിപ്പ് യാർഡ്, ഐഎൻഎസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിൻ കോസ്റ്റ് ഗാർഡ്, ഹൈക്കോടതി, മറൈൻ ഡ്രൈവ്, ബോൾഗാട്ടി,  പുതുവൈപ്പ് എൽഎൻജി ടെർമിനൽ, ബിപിസിഎൽ, പെട്രോനെറ്റ്, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, അമ്പലമുകൾ റിഫൈനറി, കളമശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ഡ്രോൺ പറത്തുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല.  

കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതിപത്രവും സിവിൽ ഏവിയേഷന്‍റെ മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് മാത്രമേ കൊച്ചി നഗരത്തിലെ റെഡ് സോൺ മേഖലകളായ മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ ഡ്രോൺ പറത്തുവാൻ പാടുള്ളൂ. മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ അനുമതി ഇല്ലാതെ ഡ്രോൺ പറത്തുന്നത് കുറ്റകരവും ശിക്ഷാർഹവുമാണെന്നും പൊലീസ് അറിയിച്ചു.

3 വർഷം, ഡ്രൈവറുടെ അക്കൗണ്ടിൽ വന്നത് 2 കോടി; ഡിഎംഒ കൈക്കൂലി കേസിന് പിന്നാലെ തന്നെ വിജിലൻസ്, വിശദമായ അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

21.75 പവൻ, മൊത്തം കല്ലുകൾ പതിച്ച അതിമനോഹര സ്വർണ്ണക്കിരീടം, ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച് തൃശൂരിലെ വ്യവസായി
മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം