
പനമരം: വയനാട് പനമരത്ത് മധ്യവയ്സ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീർവാരം തരകമ്പം ആദിവാസി കോളനിയിലെ മണി ആണ് മരിച്ചത്. ആത്മഹത്യയാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾക്ക് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
പനമരം പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്. ഭാര്യ: രുഗ്മണി. മൂന്ന് കുട്ടികളുണ്ട്. കടബാധ്യത മൂലമുണ്ടായ മനോവിഷമത്തിലാണോ മണി ആത്മഹത്യ ചെയ്തതെന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്.
Read More : കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന കാന്റീന് ലൈസൻസില്ല! അടച്ചുപൂട്ടി
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)