മദ്യപാനം നിർത്തുന്നതിനായി എത്തിച്ച യുവാവിനെ പ്രാർഥനാലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published : Jan 26, 2024, 02:38 PM IST
മദ്യപാനം നിർത്തുന്നതിനായി എത്തിച്ച യുവാവിനെ പ്രാർഥനാലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Synopsis

ഇന്ന് രാവിലെ 7 മണിയോടെയാണ്  പ്രാർഥനാ ഹാളിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തിമേൽ നടപടികൾ സ്വീകരിച്ചു.   

തിരുവനന്തപുരം: യുവാവിനെ പ്രാർഥനാലയത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആഴങ്കൽമേലെ പുത്തൻവീട്ടിൽ  ശ്യാം കൃഷ്ണ(35)യെ ആണ് കല്ലാമം ഷാലോം ചർച്ച് പ്രയർ ഹാളിനുള്ളൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപാനം നിർത്തുന്നതിനായി  കഴിഞ്ഞ ദിവസമാണ് ശ്യാം കൃഷ്ണയെ ബന്ധുക്കൾ പ്രാർത്ഥനയ്ക്കായി ചർച്ചിൽ  കൊണ്ടുവന്നതെന്ന് പറയുന്നു. ഇന്നലെ രാത്രിയോടെ ശ്യാം കൃഷ്ണയെ കാണാതാവുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ 7 മണിയോടെയാണ്  പ്രാർഥനാ ഹാളിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തിമേൽ നടപടികൾ സ്വീകരിച്ചു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ