
ചേർത്തല: വീട്ടമ്മയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴിയിലെ പുത്തൻവെളിയിൽ പ്രദീപിന്‍റെ ഭാര്യ ശശികലയെയാണ് വീടിനുള്ളിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ഭർത്താവ് പ്രദീപ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭാര്യയെ കാണാത്തതിനെ തുടർന്ന് വീട്ടിനുള്ളില്‍ തെരച്ചില്‍ നടത്തി. കുളിമുറിയുടെ ഉള്ളില്‍ നിന്ന് കുറ്റിയിട്ടിരിക്കുകയാണെന്ന് മനസിലായതോടെ കുളിമുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.
കുളിമുറിക്കുള്ളില്‍ വീണുകിടന്ന ശശികലയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഹൃദയ സ്തംഭനം മൂലo മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ഏറെ കാലമായി രക്തസമ്മർദ്ധത്തിന് ചികിത്സയിലായിരുന്നു ശശികലയെന്ന് മാരാരിക്കുളം പൊലിസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam