
ഇടുക്കി: കുമളി തേക്കടി തടാകത്തിൽ മീൻ പിടിക്കാൻ പോയി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കുമളി മന്നാക്കുടിയിൽ താമസക്കാരനായ തമിഴ്നാട് കെകെ പെട്ടി സ്വദേശി ശെൽവരാജിനെയാണ് തടാകത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശെൽവരാജ് ഇന്നലെ വൈകുന്നേരം തേക്കടി തടാകത്തിൽ അഞ്ചുരുളി തൊണ്ടിയാർ ഭാഗത്ത് മീൻ പിടിക്കാൻ പോയിരുന്നു. രാവിലെ ഇയാളുടെ ചെരുപ്പും തുണിയും കരയിൽ കണ്ട ആദിവാസികളാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. തുടർന്ന് പീരുമേട് ഫയർ & റസ്ക്യൂ ടീംസ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam