മാനാഞ്ചിറ മലാപ്പറമ്പ് റോഡിൽ നിർമാണം നടക്കുന്ന ഓടയിലേക്കാണ് യാത്രക്കാരൻ വീണത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ ഓടയിലേക്ക് തെറിച്ചുവീണു. ഒളവണ്ണ സ്വദേശി നിസാറിനാണ് പരിക്കേറ്റത്. മാനാഞ്ചിറ മലാപ്പറമ്പ് റോഡിൽ നിർമാണം നടക്കുന്ന ഓടയിലേക്കാണ് യാത്രക്കാരൻ വീണത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എരഞ്ഞിപ്പാലം ജംഗ്ഷനോട് ചേര്‍ന്നുള്ള ഓടയിലേക്കാണ് സ്കൂട്ടര്‍ യാത്രികൻ തെറിച്ചുവീണത്. മലാപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന റോഡാണിത്. വെള്ളിമാടുകുന്ന് - മാനാഞ്ചിറ റോഡ് നവീകരണത്തിന്‍റെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലമാണ്. ഇവിടെ ഓവുചാൽ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. കാറിനെ മറികടന്ന് എത്തുന്ന സമയത്താണ് സ്കൂട്ടര്‍ മറിഞ്ഞത്. മണലിൽ തെന്നിയാണ് സ്കൂട്ടര്‍ യാത്രികൻ ഓടയിലേക്ക് വീണതെന്ന് കാറോടിച്ചിരുന്ന ആള്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming