പതിനാറുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസ്; പ്രതിക്ക് 13 വര്‍ഷം തടവും 1.5 ലക്ഷം പിഴയും

Published : Mar 01, 2025, 11:33 AM IST
 പതിനാറുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസ്; പ്രതിക്ക് 13 വര്‍ഷം തടവും 1.5 ലക്ഷം പിഴയും

Synopsis

വാടാനപ്പള്ളി മൊയ്തീന്‍പള്ളി  വലിയകത്ത് ഷമീറി(42)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

തൃശ്ശൂര്‍: ചാവക്കാട് പതിനാറുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം തടവും 1.5 ലക്ഷം പിഴയും ശിക്ഷ. വാടാനപ്പള്ളി മൊയ്തീന്‍പള്ളി  വലിയകത്ത് ഷമീറി(42)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കാനും പിഴ അടക്കാത്ത പക്ഷം ഒമ്പത് മാസം കൂടി അധികതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 

2023 ഒക്ടോബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭംവ. ഇരയായ ആണ്‍കുട്ടിയോട് പുതുതായി പണികഴിപ്പിക്കുന്ന വീട് കാണിച്ചുതരാന്‍ ആവശ്യപ്പെട്ട് കൂട്ടിക്കൊണ്ടുപോയി വീടിനകത്തേക്ക് അതിക്രമിച്ചു കയറിയ പ്രതി കുട്ടിയുടെ എതിര്‍പ്പ് മറികടന്ന് അടുക്കളയില്‍വോച്ചും മുകളിലെ മുറിയില്‍വച്ചും പലതവണ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതി പോയ ശേഷം കുട്ടി അമ്മയെ അറിയിക്കുകയും തുടര്‍ന്ന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് വീണു, 21 പേർ മരിച്ചതായി സംശയം, സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം
ഡ്യൂട്ടിക്ക് പോകവെ അമിത വേ​ഗത്തിലെത്തിയ ചരക്ക് ലോറിയിടിച്ചു, സീനിയർ നഴ്‌സ് മരിച്ചു