സ്കൂളിൽ പോയ 9 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി വീണ്ടും പീഡനം; നാദാപുരം സ്വദേശിക്ക് 16 വര്‍ഷം കഠിന തടവും പിഴയും

Published : Nov 01, 2026, 03:11 AM IST
nadapuram pocso case

Synopsis

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലേക്ക് പോകുകയായിരുന്ന ഒന്‍പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിറ്റേദിവസവും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു.

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 16 വര്‍ഷവും ഒരു മാസവും കഠിനതടവും 35,000 രൂപ പിഴയും വിധിച്ച് കോടതി. നാദാപുരം പോക്‌സോ കോടതി ജഡ്ജ് ദേവന്‍ കെ. മേനോന്റേതാണ് ശിക്ഷാവിധി. ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് സ്വദേശി പൊക്കിട്ടാരി മീത്തല്‍ രതീഷിനെയാണ് ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലേക്ക് പോകുകയായിരുന്ന ഒന്‍പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പിറ്റേദിവസവും കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ പറയുന്നു. എടച്ചേരി പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്.ഐ കെ. രാജേഷ്, എ.എസ്.ഐ ഷീന എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. 11 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചേർത്തലയിൽ പ്ലസ്ടു വിദ്യാർത്ഥി അനന്തുവിനെ മർദിച്ചു കൊന്ന പ്രതികൾക്ക് ജീവപര്യന്തം; വിധി 9 വർഷത്തിന് ശേഷം, 17കാരനും പ്രതികളും ആർഎസ്എസുകാർ
ഭാര്യയ്‌ക്കൊപ്പം രാവിലെ കട തുറക്കാന്‍ പോകവേ വ്യാപാരിയെ ട്രെയിന്‍ തട്ടി, വടകരയിൽ 54കാരന് ദാരുണാന്ത്യം