കോട്ടക്കല്‍ ബീച്ച് റോഡിലെ കോട്ടക്കല്‍ ട്രേഡേഴ്‌സ് ഉടമയായ സതീശനാണ് മരിച്ചത്. കട തുറക്കുന്നതിനായി ഭാര്യ സുഹിതയ്‌ക്കൊപ്പം പോകവേ മൂരാട് റെയില്‍വേ ഗേറ്റ് കടക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിന്‍ തട്ടുകയായിരുന്നു.
കോഴിക്കോട്: വടകര മൂരാട് റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി വ്യാപാരി മരിച്ചു. കണ്ണൂക്കര കമലാ നിവാസില്‍ പി.പി സതീശന്‍(54) ആണ് മരിച്ചത്. വടകര കോട്ടക്കല്‍ ബീച്ച് റോഡിലെ കോട്ടക്കല്‍ ട്രേഡേഴ്‌സ് ഉടമയാണ് സതീശന്‍. ഇന്ന് രാവിലെ 7.45ഓടെയായിരുന്നു അപകടം നടന്നത്. കട തുറക്കുന്നതിനായി ഭാര്യ സുഹിതയ്‌ക്കൊപ്പം പോകവേ മൂരാട് റെയില്‍വേ ഗേറ്റ് കടക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിന്‍ തട്ടുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സതീശനെ ഉടന്‍ തന്നെ വടകരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: ആഷ്‌ലിന്‍(ബംഗളൂരു), ഷാലിന്‍ (വിദ്യാര്‍ഥി, ഗവ. കോളേജ്, മാഹി). സഹോദരങ്ങള്‍: പ്രമോദ് (കുവൈത്ത്), ലീന (അധ്യാപിക, കുഞ്ഞാലി മരക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടക്കല്‍). സംഭവത്തില്‍ വടകര പോലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു.






