
തിരുവനന്തപുരം: വീട് കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം തടവും പിഴയും. നെയ്യാറ്റിൻകര മരുത്തൂർ മൂന്നുകല്ലുംമൂട് ആലുനിന്ന വിള പുത്തൻവീട്ടിൽ മുഹമ്മദ് കാസിം മകൻ നൗഷാദിന്റെ വീട് കയറി ആക്രമിച്ച് നൗഷാദിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതി അതിയന്നൂർ പുന്നക്കാട് കോണത്ത് മേലെ പുതുവൽ പുത്തൻവീട്ടിൽ ജംബുലിംഗം സുരേഷ് എന്ന് വിളിക്കുന്ന സുരേഷിനെ നെയ്യാറ്റിൻകര അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് പാർവതി എസ് ആർ ഏഴുവർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
ഒന്നാംപ്രതി ജമ്പുലിംഗം സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടറായിരുന്ന എം അനിൽ കുമാറിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും പ്രതിയാണ്. 2011 സെപ്തംപർ ഏഴിന് രാത്രി 11.30 മണിക്കാണ് നൗഷാദിന്റെ വീടിന്റെ മുൻ വശം വാതിൽ ചവിട്ടി തുറന്നു അകത്തു കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ത്യൻ ശിക്ഷ നിയമം 324, 452, 307 വകുപ്പുകൾ പ്രകാരം ആണ് ശിക്ഷ വിധിച്ചത്.
നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി സന്തോഷ് കുമാർ അന്വേഷണം പൂർത്തീകരിച്ച് ചാർജ് ഷീറ്റ് ഹാജരാക്കിയ കേസിൽ 17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ ഹാജരാക്കുകയും ചെയ്തു പൊസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പോസിക്യൂട്ടർ സി.ഡി ജസ്റ്റിൻ ജോസ് ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam