
വയനാട്: ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന യുവാവ് അഞ്ച് വർഷത്തിന് ശേഷം പിടിയിൽ. തിരികെ നാട്ടിലെത്തിയപ്പോഴാണ് മക്കിയാട് പന്ത്രണ്ടാം മൈൽ സ്വദേശി ഉസ്മാനെ തൊണ്ടർനാട് പൊലീസ് മട്ടന്നൂർ വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിൽ എടുത്തത്. 2019 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അയൽവാസിയായ സ്ത്രീയെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജാമ്യമെടുത്ത ശേഷം കോടതി നടപടികൾക്ക് ഹാജരാകാതെ വിദേശത്തേക്ക് പോവുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam