30 രൂപയ്ക്ക് പെട്രോൾ നൽകാത്തതിന് വൈരാഗ്യം: തിരുവനന്തപുരം കുറ്റിച്ചലിൽ പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു

Published : Sep 29, 2026, 02:42 AM IST
Petrol Dispute

Synopsis

തിരുവനന്തപുരം കുറ്റിച്ചലിൽ 30 രൂപയ്ക്ക് പെട്രോൾ ചോദിച്ചുണ്ടായ തർക്കത്തെ തുടർന്ന് പമ്പ് ജീവനക്കാരന് വെട്ടേറ്റു. അനിൽ കുമാർ എന്ന ജീവനക്കാരനെയാണ് ബൈക്കിലെത്തിയ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ നെയ്യാർഡാം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: 30 രൂപയ്ക്ക് പെട്രോൾ ചോദിച്ചുണ്ടായ തർക്കത്തിന് പിന്നാലെ പെട്രോൾ പമ്പ് ജീവനക്കാരന് വെട്ടേറ്റു. തിരുവനന്തപുരം കുറ്റിച്ചലിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പമ്പിലെ ജീവനക്കാരനായ അനിൽ കുമാറിനാണ് തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് പമ്പിൽ 30 രൂപയ്ക്ക് പെട്രോൾ ആവശ്യപ്പെട്ടത്. എന്നാൽ പമ്പിൽ അടിക്കാവുന്ന കുറഞ്ഞ തുകയെക്കുറിച്ച് അനിൽ കുമാർ വ്യക്തമാക്കിയതോടെ യുവാക്കൾ ബഹളമുണ്ടാക്കുകയും ഇതിലൊരാൾ ഇയാളെ പിടിച്ച് തള്ളുകയുമായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ അനിൽ കുമാർ പ്രതിരോധിച്ചതോടെ ബൈക്കിലുണ്ടായിരുന്ന മറ്റുള്ളവർ ഇടപെട്ട് രംഗം ശാന്തമാക്കുകയും ഇവർ മടങ്ങിപ്പോവുകയും ചെയ്തു.

എന്നാൽ, ഇതിന് ശേഷം അനിൽ കുമാർ പമ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന സമയം കാത്തുനിന്ന പ്രധാന പ്രതി വെട്ടുകത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും യുവാവ് കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ നെയ്യാർഡാം പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നടുറോഡിൽ കിടന്നുറങ്ങി, എഴുന്നേൽപ്പിച്ച് വിടാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു; പ്രതിക്ക് തടവുശിക്ഷ
പൊലീസിനെ വെട്ടിച്ച് കാർ പുറകിലേക്കെടുത്ത് രക്ഷപെടാൻ ശ്രമം, മറ്റ് വാഹനങ്ങൾകൊണ്ട് കാറിനെ തടഞ്ഞു, എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ