നെയ്യാറ്റിന്‍കരയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍

Published : Oct 05, 2026, 10:47 PM IST
neyyattinkara murder

Synopsis

പൂഴിക്കുന്ന് സ്വദേശി രാജു ആണ് കൊല്ലപ്പെട്ടത്. മൃതദേഹം തലയറുത്ത നിലയിലായിരുന്നു. 35 ഓളം വെട്ടുകളാണ് ശരീരത്തിലുള്ളത്. സംഭവത്തില്‍ വെങ്ങാനൂര്‍ സ്വദേശി അനൂപ് കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. പൂഴിക്കുന്ന് സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. പ്രതി വെങ്ങാനൂര്‍ സ്വദേശി അനൂപ് കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന രാജന്‍റെ മൃതദേഹം ഇന്ന് രാത്രി എട്ട് മണിയോടെയാണ് അയല്‍വാസികള്‍ കാണുന്നത്.

കൊലപാതകം ഇന്നലെ നടന്നതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. തല വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ 35 മുറിവുകളുണ്ട്. കൊല്ലപ്പെട്ട രാജനും അറസ്റ്റിലായ അനൂപ് കൃഷ്നും സുഹൃത്തുക്കളാണെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച ശേഷം രാജൻ, സ്ഥിരമായി അനൂപ് കൃഷ്ണനെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഇതിന്‍റെ പകയാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെട്ടിക്കോട്ട് ആയില്യം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ആലപ്പുഴ കളക്ടർ
ചിറയിൻകീഴിലെ യുവാവിന്റെ മരണം; പൊലീസ് മർദ്ദനത്തെ തുടർന്നെന്ന് പരാതി, പ്രതിഷേധവുമായി നാട്ടുകാര്‍