മഞ്ചേരിയിൽ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Web Desk   | Asianet News
Published : Mar 07, 2021, 10:16 AM IST
മഞ്ചേരിയിൽ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Synopsis

രണ്ടാഴ്ച മുൻപാണ് 10 കിലോ  കഞ്ചാവുമായി പാലക്കാട് കൊപ്പം സ്വദേശിയായ കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതിയെ പിടികൂടിയത്. 

മഞ്ചേരി: വിവിധ സ്ഥലങ്ങളിലേക്ക് വിൽപ്പനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി  പാലക്കാട് സ്വദേശി പിടിയിലായി. പെരിങ്ങന്നൂർ കുണ്ടുപറമ്പിൽ മുസ്സമ്മിൽ (27)നെയാണ് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാ ഡും മഞ്ചേരി പോലീസും ചേർന്ന് പിടികൂടി. മഞ്ചേരി ആനക്കയത്ത് നിന്നാണ് കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്‌കൂട്ടർ അടക്കം ഇയാൾ പിടിയിലായത്. വിദേശത്ത് നിന്നും മാസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയ ഇയാൾ വൻ ലാഭം ലഭിച്ചതോടെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു. 

രണ്ടാഴ്ച മുൻപാണ് 10 കിലോ  കഞ്ചാവുമായി പാലക്കാട് കൊപ്പം സ്വദേശിയായ കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നാണ് പാലക്കാട് കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിളേലേക്ക് മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. വൻ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വിദേശത്തു നിന്നും എത്തുന്ന ആളുകളെ ഈ മേഖലയിലേക്ക് കൊണ്ടുവരാൻ മയക്കുമരുന്ന് മാഫിയ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തേക്കിന് ലഭിച്ചത് പൊന്നും വില.. കേട്ടാല്‍ രണ്ടു തേക്കുവച്ചാല്‍ മതിയായിരുന്നുവെന്ന് തോന്നിപ്പോവും, ലേലത്തിൽ പിടിച്ചത് ​ഗുജറാത്തി സ്ഥാപനം
വീട് കൊല്ലത്ത്, അച്ഛനും മകനും വാടകക്ക് തിരുവനന്തപുരത്ത് താമസിച്ച് ഹോൾസെയിൽ ഇടപാട്; നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിൽ