അരക്കോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി 52കാരൻ അറസ്റ്റില്‍

Published : May 19, 2022, 01:33 PM ISTUpdated : May 19, 2022, 01:51 PM IST
അരക്കോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി 52കാരൻ അറസ്റ്റില്‍

Synopsis

കരുവാരകുണ്ട് പുത്തനഴിയില്‍ വാടകക്ക് താമസിച്ചുവരുന്ന പ്രതി ഉള്‍നാടുകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ഹാശിഷ് ഓയില്‍ എത്തിച്ച് നല്‍കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. 

മലപ്പുറം: 50 ലക്ഷം രൂപ വിലവരുന്ന ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി (hashish oil)  52കാരനെ പാണ്ടിക്കാട് പൊലീസ് (Police) അറസ്റ്റ് ചെയ്തു. കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കല്‍ കോയ തങ്ങള്‍ ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് മേലാറ്റൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാരോണിന്റെ നേതൃത്വത്തില്‍ പാണ്ടിക്കാട് എസ് ഐ അരവിന്ദന്‍ ഉള്‍പ്പെട്ട സംഘം നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം പെരുവക്കാട് വെച്ച് ഇയാള്‍ പിടിയിലായത്. കരുവാരകുണ്ട് പുത്തനഴിയില്‍ വാടകക്ക് താമസിച്ചുവരുന്ന പ്രതി ഉള്‍നാടുകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ഹാശിഷ് ഓയില്‍ എത്തിച്ച് നല്‍കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. 

യുവതിയെ വീട്ടില്‍ക്കയറി പരിക്കേല്‍പ്പിക്കുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്ത ബിജെപി കൗണ്‍സിലർ അറസ്റ്റിൽ

ഇൻഫോപാർക്ക് പരിസരത്ത് ലഹരി വിൽപന കായിക അധ്യാപികയടക്കം മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: ഇൻഫോപാർക്ക് പ്രദേശത്ത് കഞ്ചാവ് വിൽപന നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ. വിദ്യാർഥികൾക്കും ടെക്കികൾ ഉൾപ്പടെയുള്ള ജോലിക്കാർക്കും രാസലഹരി വിറ്റ സംഘമാണ് പിടിയിലായത്.  കായിക അധ്യാപികയായ യുവതി ഉൾപ്പെട്ട സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കപ്പിൽ സനിൽ, തിരുവല്ല സ്വദേശി കുളങ്ങര അഭിമന്യു സുരേഷ്, തിരുവനന്തപുരം വള്ളക്കടവ് അമൃത എന്നിവരാണ് എറണാകുളം ഡാൻസാഫിന്റെയും ഇൻഫോപാർക്ക് പൊലീസിന്റെയും പിടിയിലായത്. 

ഇവരുടെ ഇടപാടുളിൽ സംശയം തോന്നിയ പൊലീസ് സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു. പല പ്രാവശ്യം പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവർ പിടികൊടുക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസവും രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. അടുപ്പക്കാർക്കു മാത്രം രഹസ്യമായി ലഹരി വിറ്റിരുന്ന ഇവർ ബെംഗളുരുവിൽനിന്നാണ് ലഹരിയെത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോണുകളും സിംകാർഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതിനാൽ പ്രതികളെ പിടികൂടുക വളരെ പ്രയാസമായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അത് മറ്റാരുമല്ല, കലന്തർ ഇബ്രാഹിം! കാസർകോട് അഭിഭാഷകയുടെ വീട്ടിൽനിന്ന് 29 പവൻ സ്വർണം കവർന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
എങ്ങോട്ടാണീ പോക്ക് എന്‍റെ പൊന്നേ....ഇന്നും സ്വര്‍ണത്തിന് വില കൂടി