കരളിന്റേയും കിഡ്‌നിയുടേയും പ്രവര്‍ത്തനം തകരാറിലായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു

Published : Oct 23, 2018, 09:17 PM IST
കരളിന്റേയും കിഡ്‌നിയുടേയും പ്രവര്‍ത്തനം തകരാറിലായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു

Synopsis

ചങ്ങനാശേരി ഇത്തിത്താനം കൂടത്തിങ്കല്‍ ശശിധരന്‍ നായർ- രാധ ദമ്പതികളുടെ ഏക മകന്‍ ശരത്ത് (21) ആണ് കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒരു മാസത്തോളമായി ആശുപത്രിയിൽ കഴിയുന്ന മകന്റെ ചികിത്സയ്ക്ക് പണമില്ലാതെ കുടുംബം വലയുകയാണ്.  

കാവാലം: കടുത്ത പനിയെ തുടർന്ന് കരളിന്റേയും കിഡ്‌നിയുടേയും പ്രവര്‍ത്തനം തകരാറിലായി ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവ് സഹായം തേടുന്നു. ചങ്ങനാശേരി ഇത്തിത്താനം കൂടത്തിങ്കല്‍ ശശിധരന്‍ നായർ- രാധ ദമ്പതികളുടെ ഏക മകന്‍ ശരത്ത് (21) ആണ് കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒരു മാസത്തോളമായി ആശുപത്രിയിൽ കഴിയുന്ന മകന്റെ ചികിത്സയ്ക്ക് പണമില്ലാതെ കുടുംബം വലയുകയാണ്.  

വീട്ടുമാറാത്ത പനിയെ തുടര്‍ന്ന് ശരീരത്തില്‍ അണുബാധയുണ്ടാകുകയും അത് ആന്തരികാവയവങ്ങളെ സാരമായി ബാധിക്കുകയുമായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ശരത്തിന്റെ ചികിത്സയ്ക്കും മരുന്നിനുമായി ഇതിനോടകം നാല് ലക്ഷത്തോളം രൂപ ചെലവായതായി മാതാപിതാക്കള്‍ പറയുന്നു. 

ഹോട്ടല്‍ ജീവനക്കാരനായ ശശിധരന്‍ നായരാണ് കുടുബത്തിന്റെ ഏക ആശ്രയം. അര്‍ബുദരോഗ ചികിത്സക്കുശേഷം വിശ്രമത്തില്‍ കഴിഞ്ഞുവരികയാണ് രാധ. ശരത്തിനെ ബാധിച്ചിരിക്കുന്ന അപൂര്‍വ രോഗത്തിന് ചികിത്സ തുടരാന്‍ വലിയൊരു തുക ചെലവഴിക്കേണ്ടിവരുമെന്നാണ്  ഡോക്ടര്‍മാര്‍ പറയുന്നത്. ബന്ധുക്കളുടേയും നാട്ടുകാരുടേയും സഹായത്താലാണ് ഇതുവരെയുള്ള ചെലവുകള്‍ നടത്തിയത്. തുടര്‍ ചികിത്സയ്ക്ക് സുമനസുകളുടെ കാരുണ്യം തേടുകയാണ് ഈ കുടുംബം. 

സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ ശശിധരന്‍ നായരുടെ പേരില്‍ കാവാലം എസ്ബിഐ ശാഖയിലുളള 38016684458 എന്ന അക്കൗണ്ട് നമ്പരിലേക്ക് പണം അയയ്ക്കാം. ഐ.എഫ്.എസ്.സി കോഡ് -എസ്.ബി.ഐ.എന്‍ 0070229.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രാഷ്ട്രീയത്തിൽ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ല'; കൊച്ചി മേയർ പ്രഖ്യാപനത്തിലെ പ്രതിഷേധത്തിൽ ദീപ്തിക്ക് കുഴൽനാടന്‍റെ പിന്തുണ
വർക്കലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും