സ്വന്തം പാർട്ടി അനുഭാവിയെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി

Published : May 22, 2019, 11:44 PM ISTUpdated : May 22, 2019, 11:56 PM IST
സ്വന്തം പാർട്ടി അനുഭാവിയെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി

Synopsis

റോഡ് നിർമ്മാണത്തെച്ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം. പരിക്കേറ്റ പുത്തോത്ത് സ്വദേശിയെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്: വടകരയിൽ സ്വന്തം പാർട്ടി അനുഭാവിയെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. റോഡ് നിർമ്മാണത്തെച്ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം. പരിക്കേറ്റ പുത്തോത്ത് സ്വദേശി ഷാജുവിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സിപിഎം അനുഭാവിയായ ഷാജുവിനെ ഒരു സംഘം ആളുകൾ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചത്.  
ഇരുമ്പ് ദണ്ഡുകൊണ്ടുള്ള മ‍ർദ്ദനത്തിൽ  മുഖത്ത് സാരമായി പരിക്കേറ്റു. ഷാജുവിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടി റോഡ് നിർമ്മിക്കുന്നതിനെ ചൊല്ലി, പ്രാദേശിക സിപിഎം നേതാക്കളുമായി തർക്കുമുണ്ടായിരുന്നു.  പലതവണ ഷാജുവും നേതാക്കളുമായി വാക്കേറ്റമുണ്ടായി. തനിക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഷാജു പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

പ്രാദേശിക സിപിഎം നേതാക്കളുടെ നി‍ർദേശപ്രകാരം എസ്എഫ്ഐ പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് ഷാജു പറയുന്നു. സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അര്‍ധരാത്രി മഞ്ചേരി കോഴിക്കോട് റോഡില്‍ രണ്ട് യുവാക്കൾ; സംശയം തോന്നി പരിശോധിച്ചപ്പോൾ കിട്ടിയത് എംഡിഎംഎ
വീട്ടുകാരുമായി പിണങ്ങി 14 വർഷമായി ഓച്ചിറയിൽ, മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന 59കാരനായ തൊഴിലാളി മരിച്ചു