യുവാവിനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി

Published : May 22, 2019, 10:17 PM IST
യുവാവിനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി

Synopsis

അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അമ്പലപ്പുഴ പൊലീസെത്തി മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

അമ്പലപ്പുഴ: യുവാവിനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാക്കാഴം ഏഴരപീടിക പയ്യംപള്ളിൽ പരേതനായ ശിവരാമൻ - രമണി ദമ്പതികളുടെ മകൻ രതീഷ് (35) ആണ് മരിച്ചത്. കാക്കാഴം പാടത്തിന്‍റെ തെക്കേപുറം ബണ്ടിൽ ഇന്ന് വൈകിട്ട് 4 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. 

അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അമ്പലപ്പുഴ പൊലീസെത്തി മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂലിപ്പണിക്കാരനായ രതീഷിന് പാമ്പുകടിയേറ്റതായി സംശയിക്കുന്നു. സഹോദരങ്ങൾ: രമ്യ, രജനി.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോയമ്പത്തൂർ, ഊട്ടി, തിരുപ്പതി... ഫോൺ പോലും ഉപയോ​ഗിക്കാതെ പലയിടങ്ങളിലായി ഒളിവിൽ; പോക്സോ കേസ് പ്രതി മാസങ്ങൾക്ക് ശേഷം പിടിയിൽ
തൃശ്ശൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ