സ്കൂട്ടർ നന്നാക്കാൻ സ്ക്രൂ ഡ്രൈവറിന് പകരം ഷവർമ കത്തി, ചോദ്യം ചെയ്ത ബേക്കറി ഉടമയ്ക്ക് മർദ്ദനം, യുവാവ് പിടിയിൽ

Published : Jun 16, 2026, 01:27 AM IST
violence in Shawarma Spot

Synopsis

ബേക്കറിയിൽ കടയുടമയെ ആക്രമിച്ച സംഭവത്തിൽ ബീമാപള്ളി സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: പോത്തൻകോട് മേലേമുക്കിൽ ബേക്കറിയിൽ കടയുടമയെ ആക്രമിച്ച സംഭവത്തിൽ ബീമാപള്ളി സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബീമാപള്ളി സ്വദേശി അനീഷ് (38) ആണ് പിടിയിലായത്. ഞായറാഴ്ച രാത്രിയോടെ സ്കൂട്ടിയിൽ ബേക്കറിക്ക് സമീപമെത്തിയ അനീഷ് കടയിൽ ഉണ്ടായിരുന്ന ഷവർമ കത്തി അനുവാദമില്ലാതെ എടുത്ത് വാഹനം അറ്റകുറ്റപ്പണി നടത്താൻ പുറത്തേക്ക് കൊണ്ടുപോയി. ഇത് ബേക്കറി ഉടമ ചോദ്യം ചെയ്തതിനെ തുടർന്ന് പ്രകോപിതനായ അനീഷ് ബേക്കറി ഉടമയെ അസഭ്യം വിളിച്ച് മടങ്ങിപ്പോയി. പിന്നാലെ മറ്റൊരു കത്തിയുമായി തിരിച്ചെത്തി ഷാഹുൽ ഹമീദിനെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. 

കത്തി വീശി കടയിലും പരിസരത്തും പരിഭ്രാന്തി പരത്തിയ യുവാവിന്‍റെ ആക്രമണത്തിൽ കടയുടമയ്ക്ക് തലയിലും ഇടത് കൈയ്ക്കും പരിക്കേറ്റു. തുടർന്ന് ഉണ്ടായ തർക്കത്തിനിടെ കടയിലുണ്ടായിരുന്നവർ ചേർന്ന് അനീഷിനെ പിടികൂടി. മൽപ്പിടുത്തത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിലകുറവിൽ പഴകിയ മത്സ്യം, ഒരാഴ്ചക്കിടെ ആശുപത്രിയിലായത് 25പേർ, തിരിഞ്ഞ് നോക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്
മലയിടംതുരുത്ത് പര്യത്ത്കാവ് ഉന്നതിയിലെ ഭൂമി തർക്കത്തിന് പരിഹാരം, ധാരണയിൽ ഒപ്പുവച്ചു, മുൻ എംഎൽഎ ശ്രീനിജന് വിമർശനം