പേരക്ക പറിച്ചുനൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ കുട്ടിയെ പീഡിപ്പിച്ചു; പിടിയിലായതിന് പിന്നാലെ നിരവധി പരാതികൾ

Published : Aug 11, 2023, 08:29 PM ISTUpdated : Aug 11, 2023, 08:35 PM IST
പേരക്ക പറിച്ചുനൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ കുട്ടിയെ പീഡിപ്പിച്ചു; പിടിയിലായതിന് പിന്നാലെ നിരവധി പരാതികൾ

Synopsis

പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയായത്. ഇയാൾക്കെതിരെ നിരവധി പരാതികളാണ് പോലീസിനു ലഭിച്ചത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന ആദ്യ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികളെ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയും പുതുപ്പാടി എലോക്കര കുന്നുമ്മൽ താമസക്കാരനുമായ മുസ്തഫയെയാണ് (50) പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പേരക്ക പറിച്ചുനൽകാമെന്ന് പറഞ്ഞു പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ്  മധ്യവയസ്കൻ പിടിയിലായത്. ഇയാൾ നിരവധി കുട്ടികളെ പീഡനത്തിന് ഇരയാക്കിയതായി പൊലിസ് പറഞ്ഞു.

പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയായത്. ഇയാൾക്കെതിരെ നിരവധി പരാതികളാണ് പോലീസിനു ലഭിച്ചത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന ആദ്യ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കെട്ടിട നിർമ്മാണ കരാറുകാരനായ ഇയാൾ 15 വർഷത്തോളമായി പുതുപ്പാടി എലോക്കരയിൽ കുടുംബസമേതമാണ് താമസിക്കുന്നത്. ഇയാളെ കൂടാതെ മറ്റൊരാൾ കൂടി കുട്ടികളെ പീഡിപ്പിച്ചതായി പൊലിസിന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളെയും ഉടൻ പിടികൂടിയേക്കും.

പേരക്ക പറിച്ചുനൽകാമെന്ന് പറഞ്ഞ് കുട്ടിയെ മുസ്തഫ വീട്ടിൽ എത്തിച്ച ശേഷം കത്തിയെടുക്കാൻ വീടിന്റെ അകത്തേക്ക് പറഞ്ഞുവിട്ടു. തുടർന്നു പിന്നാലെ എത്തിയാണ് മുസ്തഫ പീഡനത്തിന് ശ്രമിച്ചത്. ഓടി രക്ഷപ്പെട്ട കുട്ടി വീട്ടിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പീഡനത്തിന് ഇരയായ മറ്റു കുട്ടികളും പരാതിയുമായി രംഗത്ത് വരികയായിരുന്നു.

Read also:  സിഗററ്റ് വാങ്ങിക്കൊടുക്കണം, ഇല്ലെങ്കിൽ മർദ്ദനം, ദളിത് വിദ്യാർത്ഥി പഠനം നിർത്തി; പരാതിപ്പെട്ടതോടെ വെട്ടി

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്