
തൃശ്ശൂർ: കരുവന്നൂർ പുഴയിലേയ്ക്ക് ഒരാൾ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കരുവന്നൂർ പുഴയിൽ മൂർക്കനാട് ഇല്ലിക്കൽ റെഗുലേറ്ററിന് മുകളിലെ പാലത്തിൽ നിന്നാണ് ഒരാൾ പുഴയിലേക്ക് ചാടിയത്. സമീപത്ത് ചുണ്ടയിട്ടിരുന്നവരാണ് അറുപത് വയസിനോട് അടുത്ത് പ്രായമുള്ള ഒരാൾ പാലത്തിൻ്റെ കൈവരികൾക്ക് മുകളിൽ നിന്ന് പുഴയിലേയ്ക്ക് ചാടുന്നത് കണ്ടത്.
ഉച്ചയ്ക്ക് 1.30 തോടെയായിരുന്നു സംഭവം. ഇദ്ദേഹത്തിൻ്റെ വാച്ചും കുടയും ചെരിപ്പും മറ്റും പാലത്തിൽ അഴിച്ച് വച്ചാണ് പുഴയിലേയ്ക്ക് ചാടിയിരിക്കുന്നത്. നീല ഷർട്ടും കള്ളിമുണ്ടുമാണ് ഇദ്ദേഹം ധരിച്ചിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുറച്ച് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കരുവന്നൂർ പുഴ നിറഞ്ഞാണ് ഒഴുകുന്നത്. ഇല്ലിക്കൽ റെഗുലേറ്ററിലെ ഷട്ടറുകളും തുറന്നിരിക്കുകയാണ്. അതിനാൽ കനത്ത ഒഴുക്കും പുഴയിലുണ്ട്. ഇരിങ്ങാലക്കുട ഫയർഫോഴ്സും ചേർപ്പ് പൊലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam