കിഴക്കമ്പലത്ത് ഭർത്താവിന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Published : Dec 25, 2023, 01:01 PM IST
കിഴക്കമ്പലത്ത് ഭർത്താവിന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Synopsis

യുവതിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്തായിരുന്നു രജീഷ് യുവതിയെ ആക്രമിച്ചത്. പ്രതി രജീഷിനെ തടിയിട്ടപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.   

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ഭർത്താവിന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാഴക്കുളം നാലു സെന്‍റ് കോളനി പാറക്കാട്ട്മോളം വീട്ടിൽ അനുമോളാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവായ രജീഷ് അനുമോളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. യുവതിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്തായിരുന്നു രജീഷ് യുവതിയെ ആക്രമിച്ചത്. പ്രതി രജീഷിനെ തടിയിട്ടപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. 

 

 

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ