ക്രിസ്തുമസ് പുലരിയിൽ വേദനയായി വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Published : Dec 25, 2023, 11:12 AM IST
ക്രിസ്തുമസ് പുലരിയിൽ വേദനയായി വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Synopsis

ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. കാടുക്കുറ്റിയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചായിരുന്നു അപകടം.

തൃശൂര്‍: ചാലക്കുടിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മരണം. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. കാടുക്കുറ്റിയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചായിരുന്നു അപകടം. കാടുക്കുറ്റി സ്വദേശി മെൽവിൻ ആണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസായിരുന്നു. ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു മെൽവിൻ. അർധരാത്രിയോടെയാണ് അപകടമുണ്ടായത്. 

അതേസമയം, ചാലക്കുടി മേലൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് പാടശേഖരത്തിലേക്ക് വീണ യുവാവ് മരിച്ചു. പുഷ്പഗിരി പിണ്ടാണ്ടി നായ് മേലി തോടിന് സമീപമാണ് അപകടം ഉണ്ടായ്ത്. ചാലക്കുടി വി ആർ പുരം ഉറുമ്പൻ കുന്ന് സ്വദേശി ബിനു (23) ആണ് മരിച്ചത്. കുന്നപ്പിള്ളിയിൽ സുഹൃത്തിന്റെ വീട്ടിൽ ഉത്സവം കഴിഞ്ഞ് തിരിച്ച വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. രാവിലെ ആറരയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

PREV
Read more Articles on
click me!

Recommended Stories

അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു
'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം