മദ്യപാനം എതിർത്ത അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, സംഭവം മാവേലിക്കരയിൽ 

Published : Jan 15, 2024, 10:38 AM ISTUpdated : Jan 15, 2024, 10:57 AM IST
മദ്യപാനം എതിർത്ത അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, സംഭവം മാവേലിക്കരയിൽ 

Synopsis

പ്രമേഹത്തെത്തുടർന്ന് ഇടതു കാൽ മുറിച്ചു മാറ്റിയ ലളിത വീട്ടിൽ കിടപ്പിലായിരുന്നു.

മാവേലിക്കര: വീട്ടിൽ മദ്യപാനം എതിർത്ത അമ്മയെ മകൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തഴക്കര കല്ലിമേൽ ബിനീഷ് ഭവനം പരേതനായ മോഹനൻ ആചാരിയുടെ ഭാര്യ ലളിതയാണ്(60) കൊല്ലപ്പെട്ടത്. മകൻ ബിനീഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. പ്രമേഹത്തെത്തുടർന്ന് ഇടതു കാൽ മുറിച്ചു മാറ്റിയ ലളിത വീട്ടിൽ കിടപ്പിലായിരുന്നു. ബിനീഷ് തന്നെയാണ് മരണവിവരം പ്രദേശവാസികളോട് പറഞ്ഞത്. ജില്ലാ ആശുപത്രിയിൽ ലളിതയുടെ മൃതദേഹം എത്തിച്ചപ്പോൾ ഡോക്ടർമാരും സംശയം പ്രകടിപ്പിച്ചു. ഇതോടെ ബിനീഷിനെ വിശദമായി ചോദ്യം ചെയ്തപ്പോൾ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്നു സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. വീട്ടിലിരുന്നുള്ള മകന്റെ മദ്യപാനത്തെ ലളിത ചോദ്യം ചെയ്ത വിരോധത്തിലാണു കൊലപാതകമെന്ന് സിഐ സി. ശ്രീജിത്ത് പറഞ്ഞു. 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്: പരാതിക്കാരി മൊഴി നൽകി, കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്ന് മൊഴി
നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം