സാമൂഹ്യ പ്രവർത്തക സുരജ എസ് നായരെ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Jan 15, 2024, 10:13 AM IST
സാമൂഹ്യ പ്രവർത്തക സുരജ എസ് നായരെ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

തമിഴ്നാട്ടിലെ ജോളാർപേട്ട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സഹയാത്രികർ സുരജയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടത്. ഹൃദയാഘാതത്തെ തുടർന്നുള്ള മരണമെന്നാണ് പ്രാഥമിക അനുമാനം. വിവരമറിഞ്ഞ് ബന്ധുക്കൾ ജോളാർപെട്ടിലേക്ക് തിരിച്ചു.

കോട്ടയം: കോട്ടയം വൈക്കം സ്വദേശിനിയായ യുവതിയെ യാത്രയ്ക്കിടെ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ് നായരെയാണ് ആലപ്പി ധൻബാദ് എക്സ്പ്രസ്സിൽ ശുചിമുറിയിൽ ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡീഷയിൽ സഹോദരിയുടെ വീട്ടിൽ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു സുരജ. തമിഴ്നാട്ടിലെ ജോളാർപേട്ട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സഹയാത്രികർ സുരജയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടത്. ഹൃദയാഘാതത്തെ തുടർന്നുള്ള മരണമെന്നാണ് പ്രാഥമിക അനുമാനം. വിവരമറിഞ്ഞ് ബന്ധുക്കൾ ജോളാർപെട്ടിലേക്ക് തിരിച്ചു. വൈക്കത്ത് സാമൂഹ്യ സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സുരജ. പ്രവാസിയായ ജീവനാണ് ഭർത്താവ്.

ജയിലിൽ നിന്നിറങ്ങി, ആദ്യം പൾസർ ബൈക്ക് മോഷ്ടിച്ച് കോട്ടക്കലിലെത്തി; കൂട്ടാളി വള്ളിയും പിടിയിൽ, കവർന്നത് 36 പവൻ!

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ